12:54pm 10 November 2026
NEWS
കുട്ടികള്‍ക്ക് സൗജന്യ ഡെവലപ്പ്‌മെന്റല്‍ സ്‌ക്രീനിംഗ്: ഡോ. ബീമ ക്ലിനിക് ഫോർ ചൈൽഡ് ഡെവലപ്മെൻ്റ് പ്രവര്‍ത്തനം ആരംഭിച്ചു
02/05/2025  03:56 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കുട്ടികള്‍ക്ക് സൗജന്യ ഡെവലപ്പ്‌മെന്റല്‍ സ്‌ക്രീനിംഗ്: ഡോ. ബീമ ക്ലിനിക് ഫോർ ചൈൽഡ് ഡെവലപ്മെൻ്റ് പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി: ഡോ. ബീമ ക്ലിനിക് ഫോര്‍ ചൈല്‍ഡ് ഡെവലപ്പ്‌മെന്റിന്റെ രണ്ടാമത്തെ ശാഖ ഹൈബി ഈഡന്‍ എംപി ഉദ്ഘാടനം ചെയ്തു. ആയുര്‍വേദവും ആപ്ലൈഡ് ബിഹേവിയര്‍ അനാലിസിസ് തെറാപ്പിയും സംയോജിപ്പിച്ച ഇന്ത്യയിലെ കുട്ടികളുടെ ആദ്യ ക്ലിനികാണിത്.

ചെറുപ്പത്തില്‍ തന്നെ വളര്‍ച്ചാപരമായ വെല്ലുവിളികള്‍ തിരിച്ചറിഞ്ഞ് സമയബന്ധിതമായ പരിഹാരങ്ങള്‍ ഉറപ്പാക്കുന്നതിനായി, വൈറ്റിലയിലെ ക്ലിനികിൽ ബുക്ക് ചെയ്യുന്ന ആദ്യ 10 കുട്ടികള്‍ക്ക് സൗജന്യ ഡെവലപ്പ്‌മെന്റല്‍ സ്‌ക്രീനിംഗ് നല്കും. ആയുര്‍വേദിക് ഡോക്ടറും ഇന്റർനാഷണൽ ബിഹേവിയറല്‍ അനലിസ്റ്റുമാണ് ഡോ.ബീമ എസ്. ക്ലിനിക്കില്‍ ആയുര്‍വേദ ചികിത്സയുടെയും, അന്താരാഷ്ട്ര നിലവാരത്തിലുള്ള ബിഹേവിയറല്‍ തെറാപ്പിയുടെയും സമന്വയത്തിലൂടെ കുട്ടികള്‍ക്ക് വ്യക്തിഗത പിന്തുണയും പരിശീലനവും ഉറപ്പാക്കുമെന്ന് ഡോ.ബീമ എസ് പറഞ്ഞു.

കുട്ടികളിലെ എഡിഎച്ച്ഡി,ഓട്ടിസം, ശ്രദ്ധക്കുറവ്, പഠന, സ്വഭാവ വൈകല്യങ്ങള്‍, ഹൈപ്പര്‍ ആക്ടിവിറ്റി, മറ്റ് ഡെവലപ്‌മെന്റല്‍ ഡിലേ തുടങ്ങിയ പരിഹരിക്കുന്നതിലാണ് ഡോ.ബീമയുടെ വൈദഗ്ദ്ധ്യം. രണ്ട് മുതല്‍ 12 വയസ് വരെയുളള കുട്ടികള്‍ക്കായാണ് ക്ലിനിക് പ്രവര്‍ത്തിക്കുന്നത്. ബുക്കിംഗിനും കൂടുതല്‍ വിവരങ്ങൾക്കും : 77363 97734

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img